അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജ്ഞാതൻ മരിച്ചു. കഴിഞ്ഞ മാർച്ച് 23നാണ് കായകുളം താലൂക്ക് ആശുപത്രിയിൽ നിന്നും ഇവിടെ എത്തിച്ചത്. പിന്നീട് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ആശുപത്രി ഒ. പി ചീട്ടിൽ ജയകുമാർ കറ്റാനം എന്നാണ് രേഖപെടുത്തിയിട്ടുള്ളത്. ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിവരം ലഭക്കുന്നവർ ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 9497975217.