മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ അശ്വതി ഉത്സവ ദിവസം നടന്ന അക്രമങ്ങൾ ഹൈന്ദവ ആചാരങ്ങളെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി ആരോപിച്ചു. ക്ഷേത്ര ആചാരങ്ങൾ തകർക്കുന്നതിനും കലാപം സൃഷ്ടിക്കുന്നതിനും ക്ഷേത്ര ഉത്സവത്തിനു വേണ്ടി തയ്യാറാക്കിയ കെട്ടുകാഴ്ചകൾ നശിപ്പിക്കുകയും സംഘാടകരെ മൃഗീയമായി ആക്രമിക്കുകയും ചെയ്ത സി.പി.എം ക്രിമിനൽ സംഘത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.പൊലീസ് ഉദ്യോഗസ്ഥർ സ്വതന്ത്രമായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലായെങ്കിൽ വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറി രാജ് കുമാർ, ട്രഷറർ മനു ഹരിപ്പാട്, ജോ.സെക്രട്ടറി ചന്ദ്രശേഖരൻ, പ്രചാർ പ്രമുഖ് സുജിത്ത് വെട്ടിയാർ, താലൂക്ക് സെക്രട്ടറി അനു കൊച്ചാലുംമൂട് തുടങ്ങിയവർ സംസാരിച്ചു.