ചേർത്തല: പടിഞ്ഞാറേ മനക്കോടം ആഞ്ഞിലിക്കാട്ട് ശ്രീധർമ്മ ശാസ്താ കുടുംബ ക്ഷേത്രത്തിലെ സർപ്പ ഗന്ധർവ തുള്ളൽ മഹോത്സവം 8 മുതൽ 10 വരെ നടക്കും. 8ന് രാവിലെ 7ന് രക്ഷസിന് ശിവലിംഗത്തിന്റെ പൊടിക്കളം വരച്ച് പാട്ട്, 11ന് നാഗരാജാവിന്റെ ഭസ്മക്കളം,വൈകിട്ട് 7ന് നാഗയക്ഷിയമ്മയുടെ പൊടിക്കളം. 9ന് രാവിലെ 10 ന് നാഗരാജാവിന്റെ കൂട്ടക്കളം. വൈകിട്ട് 3ന് ഗന്ധർവ സ്വാമിയുടെ ഭസ്മക്കളം,രാത്രി 9ന് പൊടിക്കളം. 10 ന് രാവിലെ 8.30ന് ഗന്ധർവ സ്വാമിയുടെ പൂപ്പടക്കളം.