ചേർത്തല:ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിലെ പിഴവ് തിരുത്തണമെന്ന് ഉടമകളുടെ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂമിയുടെ വിസ്തൃതി നിർണയിക്കുന്നതിലും നഷ്ടം തിട്ടപ്പെടുത്തുന്നതിലുമാണ് പിഴവ് സംഭവിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനം കാരണം ഉടമകൾ കോടതിയെ സമീപിക്കാൻ നിർബന്ധിതരായി. ഭൂമി വിട്ടുകൊടുക്കുന്നതിൽ ഉടമകൾക്ക് എതിർപ്പില്ല. ഒറ്റപ്പുന്ന മുതൽ മതിലകം വരെയുള്ള ഭാഗത്താണ് വ്യാപകമായി ആക്ഷേപം നിലനിൽക്കുന്നത്. വാർത്താസമ്മേളനത്തിൽ എം.എം.മോഹൻദാസ്,കെ.വി.ജോർജ്, ജിമ്മി കുന്നുംപുറം, രാജു, മണി എന്നിവർ പങ്കെടുത്തു.