മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിപ്ര 326ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 9.30ന് കലശപൂജ, കലശം എഴുന്നളളത്ത്, 10.30ന് സര്‍വ്വൈശ്വര്യപൂജ, 11ന് പ്രഭാഷണം. ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം മാവേലിക്കര യൂണിയന്‍ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.സോമൻ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 1ന് അന്നദാനം.