bjp

ചാരുംമൂട് : പടനിലം എൽ.പി സ്കൂളിന്റെ കാലപഴക്കം ഇല്ലാത്ത കമ്പ്യൂട്ടറൂം അടക്കം പുതിയ കെട്ടിടം അനധികൃതമായി പൊളിച്ച് നീക്കിയെതിനെതിരെ ബി.ജെ.പി നൂറനാട് ഏരിയാ കമ്മിറ്റികൾ ഗ്രാമ പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചു.

ഉപരോധ സമരം ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റും ബിജെ.പി. പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.ലക്ഷങ്ങളുടെ അഴിമതി നടത്തിയ കുറ്റക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഏരിയ കമ്മിറ്റികൾ ആവശ്യപ്പെട്ടു. ബി.ജെ.പി. നൂറനാട് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം സെക്രട്ടറി അശോക് ബാബു, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.പ്രദീപ്, യുവമോർച്ച മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ ആർ.വിഷ്ണു, വടക്കൻ ഏരിയാ പ്രസിഡന്റ് മനു തുരുത്തിയിൽ , മുൻ ജില്ല കമ്മിറ്റിയംഗം വാസുദേവൻ പിളള, ഏരിയാ കമിറ്റിയംഗം പ്രകാശൻ നായർ ,സന്തോഷ്, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.