അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ( പണ്ടാരക്കുളം വാർഡ് ) കഞ്ഞിപ്പാടം പുത്തൻ പറമ്പിൽ അബുബക്കർ കുഞ്ഞ് ഹാജി (77) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, എക്സിക്യുട്ടീവ് മെമ്പർ, കഞ്ഞിപ്പാടം എൽ .പി സ്ക്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കഞ്ഞിപ്പാടം വാർഡ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:റംലത്ത്. മക്കൾ:അൻസാരി, ജാസ്മി, അഫ്സൽ, അസ്ലം. മരുമക്കൾ:ഒ. നാസർ, റഹ്മത്ത് , സബീന, സുനീറാ ബീവി.