ചാരുംമൂട്: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും നൂറനാട് പാലമേൽ മേഖലയിൽ വൻ കൃഷി നാശം. നൂറനാട് നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടിൽ രാധാകൃഷ്ണകുറുപ്പിന്റെ നൂറോളം വാഴകൾ ശക്തമായ കാറ്റിൽ നിലംപൊത്തി.സമീപ പ്രദേശങ്ങളിലെ മിക്ക കർഷകർക്കും വൻതോതിൽ കരകൃഷി നഷ്ടമായി. കഴിഞ്ഞവർഷത്തെ മികച്ച കർഷകനുള്ള അവാർഡ് കിട്ടിയ കർഷകൻ കൂടിയാണ് രാധാകൃഷ്ണക്കുറുപ്പ്. ഏകദേശം 60000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ശക്തമായ വേനൽ മഴയിലും കാറ്റിലും നിലംപൊത്തിയ വാഴകൾ