ചേർത്തല: സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഫാർമസിസ്റ്റുകളല്ലാത്തവരെ, ഇന്ത്യൻ ഫാർമസി നിയമ വിരുദ്ധമായി മരുന്നു വിതരണം ചെയ്യാൻ ചുമതലപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.900 ത്തോളം അവശ്യ മരുന്നുകളുടെ വിലവർദ്ധിപ്പിച്ച ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം റദ്ദ്ചെയ്യണമെന്നുംകേന്ദ്രസർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഫാർമസി കൗൺസിൽ പ്രസിഡന്റ് ബി.രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേരള ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി സെക്രട്ടറി കെ.സി.അജിത്ത്കുമാർ,ഫിപോ ജനറൽ സെക്രട്ടറി വി.തങ്കച്ചൻ, കെ.ജി.പി.എ ജനറൽ സെക്രട്ടറി എം.എസ്. മനോജ്കുമാർ,ഇ.വി.രാജേന്ദ്രൻ,എ.എൻ.സുനിൽ,എസ്.സുഗതൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.കെ. പ്രേമാനന്ദൻ റിപ്പോർട്ടും ട്രഷറർ പി.വി. പ്രദീപ്കുമാർ കണക്കും അവതരിപ്പിച്ചു. വി.അനിതാകുമാരി സ്വാഗതവും ബി.സത്യപാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബി.രാജൻ,കെ.സി.അജിത്ത്കുമാർ,ഇ.വി.രാജേന്ദ്രൻ,എ.എൻ. സുനിൽ(രക്ഷാധികാരികൾ),സാജു കുര്യാക്കോസ്(പ്രസിഡന്റ്),പി. അനിൽകുമാർ, എം.കെ. ജയപ്രകാശ്(വൈസ് പ്രസിഡന്റുമാർ),എം.കെ. പ്രേമാനന്ദൻ(സെക്രട്ടറി),വി.തങ്കച്ചൻ,കെ.ബി.സത്യപാലൻ(ജോയിന്റ് സെക്രട്ടറിമാർ),ഡി.മുറാദ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.