
ആലപ്പുഴ: അവശ്യമരുന്നുകളുടെ വിലക്കയറ്റത്തിന് പിന്നാലെ ക്ഷീരകർഷകർക്ക് ഇരട്ടിഭാരമായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർദ്ധിപ്പിച്ചു. 10 മുതൽ 35 ശതമാനം വരെയാണ് വെറ്ററിനറി മരുന്നുകൾക്ക് വില കൂടിയത്. മൃഗാശുപത്രികളിൽ നിന്ന് മരുന്ന് ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമാകുന്നതിനിടെയാണ് വിലക്കയറ്റവുമുണ്ടായത്. കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന അകിടുവീക്കം, രക്തത്തിലെ അണുബാധ, മൃഗങ്ങളിലെ വിരശല്യം, ചുമ എന്നിവയ്ക്കുള്ള മരുന്നുകളാണ് കൈപൊള്ളിക്കുന്നത്.
മെലോക്‌സിക്കാം പാരസെറ്റമോളിന് 10ശതമാനം വി ല വർദ്ധിച്ചു . 100 മില്ലിക്ക് 165 രൂ പയാണു നിലവിലെ വില. വിരശല്യത്തിനു ള്ള ആൽബന്റാസോൾ മരുന്നുകൾക്കു 28% വർദ്ധനയുണ്ട്. ഒരു ലിറ്റർ കാത്സ്യം സിറപ്പിന്റെ വി ല 193 രൂപയിൽ നിന്ന് 292 ആയി. ബാക്ടീരിയ അണുബാധയ്ക്കു നൽകുന്ന ഡോക്‌സിസൈക്ലിൻ നിയോമൈസിൻ പൗഡറിന്റെ ഒരു പാക്കറ്റിനു 170 രൂ പയിൽ നിന്ന് 185 രൂപയായി ഉയർന്നു. രക്തത്തിൽ അണു ബാധയുണ്ടാക്കുന്ന തെലേരിയ രോഗത്തിനുള്ള മരുന്നിന് 20 മില്ലിക്ക് 1200 രൂപയി ൽ നിന്ന് 1370 രൂപയായി . 30 മില്ലിക്ക്
1500 രൂപയിൽ നിന്ന് 1650 ആയി. ചുമയ്ക്കു നൽകുന്ന എൻറോറ്റാസ് ബി എച്ചിന്
1450 രൂപ നൽകിയിരുന്ന സ്ഥാനത്ത് 1575 നൽകണം . പഴുപ്പ്, അകിടു വീക്കം, അണുബാധ എന്നിവയുണ്ടായാൽ നൽകുന്ന എൻറോഫ്‌ലോക്ലാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ വില 100
മില്ലിക്ക് 10 ശതമാനം ഉയർന്ന് 350 രൂപയായി.
ഇൻഷ്വർ ചെയ്യാൻ മാർഗമില്ല
സർക്കാർ സബ്ഡിസിയിൽ കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്ന നടപടികൾ ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് കർഷകർ പറയുന്നു. സബ്സിഡി പ്രകാരം ഒരു പശുവിനെ ഇൻഷ്വർ ചെയ്യാൻ 700 രൂപ മാത്രം മുടക്കിയാൽ മതി. അതേ സ്ഥാനത്ത് മറ്റ് ഇൻഷ്വറൻസുകൾക്ക് 50,000 രൂപ വിലയുള്ള പശുവിന് 7000 രൂപ അടയ്ക്കേണ്ടി വരും.
സ്വന്തമായി ഫാം നടത്തുന്നുണ്ട്. പക്ഷേ എല്ലാ മതിയാക്കിയാലോ എന്ന ചിന്തയിലാണ്. മരുന്നിന് കൂടി വില കൂടിയതോടെ ഭാരം വർദ്ധിക്കുകയാണ്
മോഹനൻ കഞ്ഞിക്കുഴി, ക്ഷീര കർഷകൻ