
അമ്പലപ്പുഴ :കാക്കാഴം പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു . ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ആർ. സജിമോൻ അദ്ധ്യക്ഷനായി. 2021 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ളമെഡൽ നേടിയ അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷിനെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും യോഗത്തിൽ ആദരിച്ചു. കരയോഗം സെക്രട്ടറി സജീവ് ടി.എസ്,ഷാജിമോൻ ,രജേഷ് ,ഉണ്ണി ,ബോബൻ ,ശ്യാം , സുജിത്ത് രജിത്ത് ,ഷീബു ,രാജീവ് ,ജിജിലാൽ ,നീമ്മി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.