ambala

അമ്പലപ്പുഴ: റീ ബിൽഡ് കേരള പദ്ധതിയിൽ 64 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന മുരളിമുക്ക് - പയ്യം പള്ളി റോഡിന്റെനിർമ്മാണത്തിന് തുടക്കമായി.എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 840 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും പൂർത്തിയാക്കുന്ന റോഡിൽ 2 കലുങ്കുകളും നിർമ്മിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, സി.ഷാംജി, ഡി .ദിലീഷ് എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ലേഖമോൾ സനിൽ സ്വാഗതം പറഞ്ഞു.