ആലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ-മഹാവിഷ്ണു ക്ഷേത്രയോഗം മഹാവിഷ്ണു പ്രതിഷ്ഠാ വാർഷികവും കളഭിഷേകവും ഇന്ന് നടക്കും. ഇന്ന് രാവിലെ മഹാഗണപതിഹോമം,നവകപഞ്ചഗവ്യ കലശാഭിഷേകം,കളകാഭിഷേകം,മറ്റ് പൂജകളും നടത്തും.തന്ത്രി അമ്പലപ്പുഴ പുതുമന വാസുദേവൻ നമ്പൂതിരിയും ക്ഷേത്രം ശാന്തി ദേവരാഹുൽ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.