ചേർത്തല : വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും വിഷു ഉത്സവവും ഇന്നു മുതൽ 15 വരെ നടക്കും. ഇന്ന്‌ രാവിലെ 9 ന് സുബ്രഹ്മണ്യ സ്വാമിക്ക് അഭിഷേകം, 10 ന് ശിവ ഭഗവാന് അഭിഷേകം, വൈകിട്ട് 6.30 ന് ദീപ പ്രകാശനം, തുടർന്ന് തന്ത്രി കീഴ്പ്പതായപ്പിള്ളി മന ചിത്രൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തും. അമ്പാടി ഉണ്ണിക്കൃഷ്നാണ് യജ്ഞാചാര്യൻ. നാളെ രാവിലെ 10 ന് വരാഹാവതാരം, ഭൂമി പൂജ. 9 ന് രാവിലെ 10 ന് നരസിംഹാവതാരം, പിതൃമോക്ഷ പൂജ. 10 ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം തിരുമുൾ കാഴ്ച സമർപ്പണം, 11 ന് കാര്യസിദ്ധി പൂജ. 11 ന് രാവിലെ 8.30 ന് ആയില്യം പൂജ, 10 ന് കാർത്ത്യായനി പൂജ, 11.30 ന് ഗോവിന്ദ പട്ടാഭിഷേകം,വൈകിട്ട് 6 ന് വിദ്യാഗോപാല മന്ത്രാർച്ചന. 12 ന് രാവിലെ 10 ന് വാഹനപൂജ, 11.30 ന് രുക്മിണി സ്വയംവരം, 12 ന് മഹാലക്ഷ്മി സർവൈശ്വര്യ പൂജാ, തുടർന്ന് സ്വയംവര സദ്യ . 13 ന് രാവിലെ 10 ന് നവഗ്രഹ പൂജ, 11.30 ന് കുചേലഗതി. 14 ന് രാവിലെ 9.30 ന് സ്വർഗാരോഹണം, ഉച്ചയ്ക്ക് ഒന്നിന് നാരായണ സദ്യ ,2 ന് അവഭൃഥ സ്നാനം.15 ന് പുലർച്ചെ 2 ന് വിഷുക്കണി, തുടർന്ന് വിഷു കൈ നീട്ടം, രാവിലെ 8ന് സുബ്രഹ്മണ്യ സ്വാമിക്ക് അഷ്ടാഭിഷേകം, 9 ന് ശിവഭഗവാന് രുദ്രാഭിഷേകം തുടർന്ന് പഞ്ചാരി മേളം, ഉച്ചയ്ക്ക് വിഷു സദ്യ , വൈകിട്ട് 7 ന് ദേശതാലപ്പൊലി വരവ്, രാത്രി 8 ന് വലിയ ഗുരുതി.