ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിനിൽ തകഴി ഭാഗത്ത് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 11 വരെ പമ്പിംഗ് തടസപ്പെടും. അമ്പലപ്പുഴ താലൂക്കിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുന്നതിനാൽ പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.