മാന്നാർ: മാന്നാർ നായർ സമാജം സ്കൂൾസ്‌ എവറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് 30ന് വൈകിട്ട് 5 ന് മാന്നാർ നായർ സമാജം സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപ സമ്മാനമായി നൽകും. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിലേക്ക് മാന്നാർ നായർ സമാജം സ്കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ (ചെയർമാൻ), നായർ സമാജം സ്കൂൾസ് പ്രസിഡന്റ് കെ.ജി. വിശ്വനാഥൻ നായർ(ജനറൽ കൺവീനർ), തോട്ടത്തിലേത്ത് വി. രാമചന്ദ്രൻ നായർ (സെക്രട്ടറി), ഡോ.വിഷ്ണു ചന്ദ്രൻ (സുവനീർ), കെ.എ. കരീം (പബ്ലിസിറ്റി), ഗോപൻ തോട്ടത്തിൽ, ജെ.ഹരികൃഷ്ണൻ, അജിത്ത് കുമാർ, ആദർശ്, കെ.ആർ. ശങ്കരനാരായണൻ എന്നിവരും വിവിധ കമ്മിറ്റി കൺവീനറന്മാരായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. നമ്പർ: 6238779156, 9605300161.