ആലപ്പുഴ: ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. കളക്ടർ ഡോ.രേണുരാജ്, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനസന്ദേശം. വിവിധ വകുപ്പുകളിലെ ജീവനക്കാർ സ്വന്തമായി കൃഷി ചെയ്ത പഴം, പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം, വിപണനം, ബോധവത്കരണ സന്ദേശങ്ങളുടെ പ്രദർശനം, ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തും.