ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്നു മുതൽ 12 വരെ തണ്ണീർമുക്കം ബണ്ടിന്റെ 10 ഷട്ടറുകൾ വേലിയേറ്റ വേലിയിറക്കങ്ങൾ അനുനുസരിച്ച് ക്രമീകരിക്കും. ഷട്ടറിന്റെ ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളികളുടെ വള്ളം, വല മുതലായവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.