photo

ആലപ്പുഴ : മൂന്ന് തലമുറകളിലെ ഒൻപത് അംഗങ്ങൾ അണിനിരന്ന ചിത്രകലാ പ്രദർശനം ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മുത്തശ്ശി മുതൽ നാലുവയസുകാരൻ വരെ വരച്ച ചിത്രങ്ങളാണ് "തലമുറകൾ" എന്നപേരിൽ ആലപ്പുഴ ലളിതകലാ അക്കാഡമി ആർട്ട്ഗാലറിയിൽ ഗിരി അൻസേര സ്കൂൾ ഓഫ് ആർട്സ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഗിരി അൻസേരയുടെ ഭാര്യ രമണി(70), മക്കളായ രാകേഷ് അൻസേര, ധീരേഷ് അൻസേര എന്നിവരുടെ ചിത്രങ്ങളും മറ്റൊരു മകൻ രത്നേഷിന്റെ മക്കളുടെ ചിത്രങ്ങളും ഗാലറിയിൽ ഉണ്ട്. ഒൻപത് വർഷം മുമ്പ് മരിച്ച ഗിരിയുടെ കാർട്ടൂണുകളും പ്രദർശനത്തിലുണ്ട്.

രമണിയുടെ മൂത്തമകൻ ചിത്രകലാ അദ്ധ്യാപകനായ രാകേഷ് അൻസേരയുടെ മകളും പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ നന്ദന പേനയിൽ വരച്ച പക്ഷികളുടെ ചിത്രങ്ങളാണ് ഹാളിൽ തിളങ്ങുന്നത്. രത്നേഷിന്റെ മക്കളായ പ്ളസ് വൺ വിദ്യാർത്ഥി നിധീഷിന്റെയും എട്ടാം ക്ളാസ് വിദ്യാർത്ഥി നയനയുടെയും പെൻസിൽ സ്കെച്ചുകളാണ് പ്രദർശനത്തിലുള്ളത്. ചിത്രപ്രദർശനം 13 വരെ ഉണ്ടാകും.