ആലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാമഹാവിഷ്ണു ക്ഷേത്രയോഗം മഹാവിഷ്ണു പ്രതിഷ്ഠാ വാർഷികവും കളഭാഭിഷേകവും ഇന്ന് നടക്കും. ഇന്ന് രാവിലെ 6.30 ന് ഗണപതിഹോമം, 9 ന് കളഭ കലശപൂജയും നവകലശ പൂജയും ,ഉച്ചയ്ക്ക് 12 ന് കളഭനവക കലശാഭിഷേകം ,12.45 ന് പ്രസാദ വിതരണം,വൈകിട്ട് 6.30 ന് ദീപാരാധന, ഭജന. കളഭാഭിഷേകത്തിന് തന്ത്രി അമ്പലപ്പുഴ പുതുമന വാസദേവൻ നമ്പൂതിരിയും ക്ഷേത്രം ശാന്തി ദേവരാഹുൽ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.