
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കിയ പ്രവാസി ഭദ്രത ലോണിന്റെ (പേൾ)ആലപ്പുഴ നഗരസഭ സി.ഡി.എസുകളിലെ വിതരണം നടത്തി. കുടുംബശ്രീ നോർത്ത്, സൗത്ത് സി.ഡി.എസുകളിൽ കൂടി 14 പേർക്കാണ് ലോൺ വിതരണം ചെയ്തത്. വിതരണോദ്ഘാടനം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ബിജി ശങ്കർ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സോഫിയ അഗസ്റ്റിൻ, ഷീല മോഹൻ, നോർത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രതിപ്രസാദ്, കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസർ പ്രഭ, മെമ്പർ സെക്രട്ടറി സന്ധ്യ, സി.ഡി.എസ് അക്കൗണ്ടന്റുമാരായ സനിത, രജിത, എൻ.യു.എൽ.എം ടീം, ബ്ലോക്ക് കോർഡിനേറ്റർ, എം.ഇ.സിമാർ തുടങ്ങിയവർ പങ്കെടുത്തു