കായംകുളം: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റും പുല്ലുകുളങ്ങര ശ്രീ പത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂം പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന എം.ഗോപാലകൃഷ്ണ കാർണവരെ പുല്ലുകുളങ്ങര ശ്രീ പത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു .
അനുസ്മരണ സമ്മേളനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സഞ്ജീവ് അമ്പലപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.എം.രാധാകൃഷ്ണ കാർണവർ, വി.ചന്ദ്രമോഹനൻ നായർ, ജി.രമാദേവി, എസ്.ശുഭാദേവി, കെ.പ്രസന്നൻ,എസ്.അനിതകുമാരി, കെ.ജയ വിക്രമൻ, എ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.