
ആലപ്പുഴ: ബി.ജെ.പിയുടെ 42-ാം സ്ഥാപക ദിനത്തിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.സജീവ് ലാൽ, അഡ്വ.പി.കെ.ബിനോയ്, ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ജി.വിനോദ്‌കുമാർ, ശാന്തകുമാരി, ജില്ലാ ട്രഷറർ കെ.കെ.ജി കർത്താ, ജില്ലാ സെൽ കോ ഓർഡിനേറ്റർ അരുൺ അനിരുദ്ധൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൊട്ടാരം ഉണ്ണികൃഷ്‌ണൻ, പി.കെ.ഇന്ദുചൂഡൻ എന്നിവർ പ്രസംഗിച്ചു.