
മാന്നാർ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്നുവന്ന തയ്യൽ പരിശീലനക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വത്സലാബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, സുജാത മനോഹരൻ, അജിത് പഴവൂർ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സുശീല സോമരാജൻ, എ.ഡി.എം.സി. സുരേഷ്, എം.ഇ.സി.ബിജി രാമകൃഷ്ണൻ, ഡി.സി .ളു തുടങ്ങിയവർ സംസാരിച്ചു.