അരൂർ: കണ്ണേക്കേരി ശ്രീധർമ്മദൈവ ദേവീ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും അഷ്ടനാഗപൂജയും നടന്നു. ചന്തിരൂർ അബിജിത്ത് രതീഷ് തന്ത്രി മുഖ്യകാർമികനായി. പള്ളിപ്പുറം പി.വി.നടേശൻ ശിലാസ്ഥാപനം നിർവഹിച്ചു. . അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, പഞ്ചായത്ത് അംഗം സി.കെ.പുഷ്പൻ, ദേവസ്വം ഭാരവാഹികളായ ടി.സിദ്ധാർത്ഥൻ, വി.കെ.സുദർശനൻ, വി.ടി.വിജയൻ, ജോഷി എന്നിവർ പങ്കെടുത്തു. 8 ന് കളമെഴുത്തും പാട്ടും നടക്കും