ambala

അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചിലവിൽ പൂർത്തിയാക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ 6 ക്ലാസ് മുറികളും 2 ടോയ്ലറ്റ് ബ്ലോക്കുകളുമാണ് നിർമ്മിക്കുന്നത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പി .രമേശൻ, ആർ. ജയരാജ്, മനോജ് കുമാർ, എ.കെ. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. അനുജ സ്വാഗതം പറഞ്ഞു.