മാവേലിക്കര: ഭിന്ന ശേഷി കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാവേലിക്കര ബി.ആർ.സി ഏറ്റെടുത്ത ഹരിതം മാവേലിക്കരയുടെ വിളവെടുപ്പ് മഹോത്സവം ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ നടന്നു. പുതുവന ഹൗസ് ഏബലിന്റെ വീട്ടിൽ പരിപാലിച്ചിരുന്ന അടുക്കളത്തോട്ടത്തിന്റെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് നിർവ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി.പ്രമോദ്, ട്രയിനറുമാരായ സി.ജ്യോതികുമാർ, ജി.സജീഷ്, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻപ്രഥമാദ്ധ്യാപികനായ സി.കെ.അലക്സാണ്ടർ, കൈത സൗത്ത് എൽ.പി.എസ് പ്രഥമാദ്ധ്യാപിക ആർ.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.