തുറവൂർ : സാംസ്കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന സൗജന്യ കലാപരിശീലന ക്ലാസ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആർ. ജീവൻ, ജില്ലാ കോ- ഓർഡിനേറ്റർ എസ്. ഹരിചന്ദന,എസ്. വി. ബാബു, ജയ പ്രതാപൻ, മേരി ടെൽഷ്യ, സക്കീർ ഹുസൈൻ, ആർ.എച്ച്. ഉബൈസ്, കെ.എസ്.ശ്രുതി എന്നിവർ സംസാരിച്ചു.