കുട്ടനാട്: എ.സി റോഡിൽ നെടുമുടി നസ്രത്ത് ജംഗ്ഷനിൽ സെമി എലിവേറ്റഡ് പാതയുടെ സ്ലാബിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാർപ്പ് ജോലികൾ നടക്കുന്നതിനാൽ പുലർച്ചെ നാല് മുതൽ രാത്രി 9വരെ ടൂവില‌ർ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും ഇന്ന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു. ആലപ്പുഴയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മങ്കൊമ്പ് ചമ്പക്കുളം റോഡിലൂടെയും ചങ്ങനാശേരി ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും ചമ്പക്കുളം -പൂപ്പള്ളി വഴിയോ, ചമ്പക്കുളം -വൈശ്യഭാഗം വഴിയോ പോകണം.