
അരൂർ: ദേശീയപാതയിൽ ചന്തിരൂർ ഔവർ ലേഡി ഒഫ് മേഴ്സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേർത്തല പെരുമ്പളം തെക്കേ ചേപ്പേലിൽ മുരുകേശൻ - ഉഷ ദമ്പതികളുടെ മകൻ ടി.എം.നിധീഷ് (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.10 നായിരുന്നു അപകടം. ഇലക്ട്രിക്കൽ ജോലിക്കാരനായ നിധീഷ് അരൂരിലെ ജോലി സ്ഥലത്തു നിന്നും ചന്തിരൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചേർത്തലയിലേക്ക് കട്ടയുമായി പോയ ടിപ്പർ ലോറിയാണ് ഇടിച്ചത്. റോഡിൽ വീണ നിധീഷിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി . ടിപ്പർ ലോറിയുടെ മുന്നിലൂടെ പോയ ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞ് ലോറിക്കടിയിൽ വീഴുകയായിരുന്നുവെന്ന് ടിപ്പർ ഡ്രൈവർ പട്ടണക്കാട് സ്വദേശി മാത്യു സിറിയക് പൊ ലീസിനോട് പറഞ്ഞു. അർച്ചനയാണ് നിധീഷിന്റെ ഭാര്യ. മക്കൾ: അമയ,ആദം.