
അമ്പലപ്പുഴ : വണ്ടാനം മാധവൻമുക്ക് പുലിമുട്ടിന് സമീപം ശക്തമായി തിര അടിച്ചുകയറി. ഇന്നലെ ഉച്ചയോടെയാണ് കൂറ്റൻ തിരമാലകൾ ഉയർന്നു പൊങ്ങി പുലിമുട്ടിലേക്കു കയറിയത്. കടൽഭിത്തിക്കു മുകളിലൂടെയും തിര അടിച്ചുകയറി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ വ്യതിയാനമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. ജില്ലയിൽ മീൻപിടുത്തക്കാർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.