
അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. .2021-22 ജനകിയാസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവഴിച്ച് 11 കുട്ടികൾക്കാണ് ലാപ്ടോപ്പ് നൽകിയത്. എച്ച്. സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. അംഗങ്ങളായ വി.എസ് .ജിനുരാജ്, പ്രിയ അജേഷ്, മനോജ്, രാഹുൽ, ലീന രജനീഷ്, സിന്ധു, സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി അനീഷ്യാ ബീഗം, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഇപ്ലിമെന്റിംഗ് ഓഫീസർ എസ്. സൂരജ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി സ്വാഗതം പറഞ്ഞു.