ambala

അമ്പലപ്പുഴ: ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച സെമിനാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശശികല ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യം ഗുരുതര ഭവിഷ്യത്താണ് വിളിച്ചു വരുത്തുന്നതെന്നും ഇക്കാര്യത്തിൽ ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. ശശികല പറഞ്ഞു. വൈസ് പ്രൻസിപ്പൽ സൈറു ഫിലിപ്പ് അദ്ധ്യക്ഷയായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി വിശ്വകല മുഖ്യപ്രഭാഷണം നടത്തി .നഴ്സിംഗ് സൂപ്രണ്ട് ഡെസ ,യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹാസിഷ് ,ഡോ.കരോൾ പിൻ ഹിറൊ , ഡോ.ഗായത്രി ,ഡോ.അനുപമ ,ഡോ.അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.