ആലപ്പുഴ: മികാസാ അക്കാദമിയുടെ അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിന്റെ പുതിയ ബാച്ച് തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പുന്നപ്ര ഫോറസ് അരീനാ ടർഫിലും 9 മുതൽ ആരംഭിക്കും. 6 നും 16 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഓരോ പ്രായ ഗ്രൂപ്പിലുള്ള കുട്ടികൾക്കായി ടീം സെലക്ഷനും ട്രയൽസും നടത്തുന്നതാണ്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കോച്ചിംഗ് ലൈസൻസ് ഉള്ള കോച്ചുമാരാണ് ക്ലാസ് എടുക്കുന്നത്. ഫോൺ: 9446376445,8848185105,70343442290,9037267058.