ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്ബും ചൈതന്യ ഐ ആശുപത്രിയും ചേർന്ന് സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിരരോഗ നിർണയവും നടത്തും. 10ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ കാർത്തികപ്പള്ളി പോൾ ഹാരിസ് ഹാളിൽ (റോട്ടറി ഹാൾ ) നടക്കുന്ന ക്യാമ്പ് കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജഭായ് ഉദ്ഘാടനം ചെയ്യും.