
ആലപ്പുഴ: മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന ഒരു ഏക ആരോഗ്യ സമീപനം ഉണ്ടാകണമെന്ന് കോന്നി ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി.പദ്മകുമാർ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസയേഷന്റെയും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആർ. മദനമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. എ.പി. മുഹമ്മദ്, സെക്രട്ടറി ഡോ.എൻ. അരുൺ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഷാലിമ കൈരളി, എ.എൻ. പുരം ശിവകുമാർ, ഡോ. ആർ. രാജേഷ്‌കുമാർ, കെ.നാസർ, ആന്റണി.എം.ജോൺ, ശിവകുമാർ, ടി.എസ്. അനിത എന്നിവർ സംസാരിച്ചു. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് അയൺമാൻ പദവിയും ആഴക്കടൽ നീന്തൽ മത്സരത്തിൽ കേരള ജേതാവുമായ ഡോ.എസ്.രൂപേഷിനെ സമ്മേളനത്തിൽ ആദരിച്ചു.