ആലപ്പുഴ: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 75-ാം വാർഷിക സമ്മേളത്തിന്റെ ജില്ലാതല സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനവും പുതിയതായി ജില്ലയിലെ 11റീജണൽ പ്രസിഡന്റുമാർ ചുമതലയേൽക്കുന്ന ചടങ്ങും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ബാബു ജോർജ്, യു. അശോക് കുമാർ, എസ്. രാജേന്ദ്രൻ, പി. ശശികുമാർ, മാവേലിക്കര രാധാകൃഷ്ണൻ, ചെട്ടികുളങ്ങര രാമചന്ദ്രൻ, പി.ഡി. ശ്രിനിവാസൻ, സോളമൻ എന്നിവർ സംസാരിച്ചു.