ഹരിപ്പാട്: നവോത്ഥാന ആചാര്യൻ വാഗ്ഭടാനന്ദ ഗുരുദേവൻ സ്ഥാപിച്ച കേരള ആത്മവിദ്യാ സംഘത്തിന്റെ 105 -ാംമത് സംസ്ഥാന സമ്മേളനം 17ന് ഹരിപ്പാട് കാട്ടിൽ മാർക്കറ്റിലെ ആത്മവിദ്യാ സംഘം ഗവ. എൽ. പി സ്കൂളിൽ നടക്കും. രാവിലെ 9ന് സമൂഹ പ്രാർത്ഥനയോടെ സമാരംഭിച് പതാക ഉയർത്തൽ, പഠന ക്ലാസ്സ്, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. ശേഷം വൈകിട്ട് 4ന് പൊതുസമ്മേളനം നടക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. വി കുമാരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തും