ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധവാരാചരണം 10ന് ആരംഭിച്ച് 17ന് സമാപിക്കും. 10 മുതൽ 12വരെ ദിവസവും വൈകിട്ട് 5ന് വൈദികൻ കപ്പൂച്ചിൻ നയിക്കുന്ന വചനാഭിഷേക ധ്യാനം നടക്കും. മറ്റുദിവസങ്ങളിൽ കുരത്തോല വെഞ്ചരിപ്പ്, പ്രദക്ഷണം, ദിവ്യബലി, കുരിശിന്റെ വഴി, ധ്യാനം, തിരുവത്താഴപൂജ, പാദക്ഷാളനം, ആരാധന, ദൈവവചനപ്രഘോഷണം, കുരിശിന്റെ വഴി, കബറടക്കം, പെസഹാ പ്രഘോഷണം, ഉയിർപ്പ് ബലി എന്നീചടങ്ങുകൾ നടക്കും.