photo

ആലപ്പുഴ: കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയൻ സംഘടനകളുമായി സഹകരിച്ച് ദണ്ഡിയാത്രയുടെയും ഉപ്പു സത്യാഗ്രഹത്തിന്റെ 92-ാം വാർഷിാചരണം നടത്തി. പദയാത്രയായി ആലപ്പുഴ ബീച്ച് മൈതാനത്ത് എത്തിയ സംഘം പ്രതീകാത്മകമായി ഉപ്പു നിർമ്മിച്ചായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത് . തുടർന്ന് നടന്ന സമ്മേളനം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവിപാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സർവോദയ മണ്ഡലം പ്രസിഡന്റ് ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സലിം, എച്ച്. സുധീർ, ജി. മുകുന്ദൻ പിള്ള, കൈമൾ കരുമാടി, സുധിലാൽ തൃക്കുന്നപ്പുഴ, ഗ്രേസി ബിജോ, ബാലചന്ദ്രൻ തോട്ടപ്പള്ളി, ഉമ്മൻ ജെ.മേടാരം എന്നിവർ സംസാരിച്ചു.