
ആലപ്പുഴ : 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം " എന്ന സന്ദേശവുമായി റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടൽത്തീരത്ത് ലോകാരോഗ്യദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഡോ.ആർ.വി. രാംലാൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ജോർജ് തോമസ് ആരോഗ്യദിന സന്ദേശം നൽകി. അഡ്വ.പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, ഷാജി മൈക്കിൾ, ഫിലിപ്പോസ് തത്തംപള്ളി, ജിൻസി റോജസ്, ജി. ഹരികുമാർ, ഡോ.ലക്ഷ്മി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.