ambala

അമ്പലപ്പുഴ: അഗ്നിബാധയിൽ ജീവനോപാധി നഷ്ടപ്പെട്ട വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി ഏകോപന സമിതി . വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരുതൽ എന്ന പേരിൽ ഈ സഹായം നൽകിയത്.ഫെബ്രുവരി 27 രാത്രിയിലാണ് കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന 4 വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായത്. വ്യാപാരികൾക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ 25,000 രൂപ വീതമാണ് നൽകിയത്. അമ്പലപ്പുഴ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായ വിതരണം നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എൻ.മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രതാപൻ സൂര്യാലയം, തോമസ് കണ്ടഞ്ചേരി ,മുജീബ് റഹ്മാൻ, മുസ്തഫ ബ്രദേഴ്സ്, എം.എം.ബഷീർ, ജമാൽ അരീപ്പുറം, ബഷീർ തട്ടാ പറമ്പിൽ, അഹമ്മദ്, മനോജ്, സുരേഷ് കാമേഴം, അൻസാരി എന്നിവർ സംസാരിച്ചു.