അമ്പലപ്പുഴ : കാലം തെറ്റി പെയ്യുന്ന മഴയിൽ നെൽപാടങ്ങളിലെ കതിരണിഞ്ഞ നെൽച്ചെടികൾ മുഴുവനായി വീടണത് കൃഷി നാശത്തിന്റ വക്കിലാണന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷന്റെ സംസ്ഥാന നേതൃയോഗം വിലയിരുത്തി. മടവീഴ്ച മൂലവും വേനൽമഴയിൽ നശിച്ചതുമായ കൃഷിയിടങ്ങൾ മന്ത്രി നേരിട്ടു സന്ദർശിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. കൃഷിനാശത്തിന്റെ കണക്കുകൾ ശേഖരിച്ച് കൃഷിമന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.കെ.ശിവരാജൻ നായർ , മാത്യു ചാക്കോ ,രാജൻ മേപ്രാൽ , ചാക്കോ താഴ്ചയിൽ ,ഹക്കീം രാജാ , പി.റ്റി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.