മാന്നാർ: കുട്ടമ്പേരൂർ കളീയ്ക്കൽ വല്യച്ഛൻ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികോത്സവത്തിന്റെ ഭാഗമായുള്ള വാർഷിക ഗുരുതി മഹോത്സവം ഇന്ന് നടക്കും. തന്ത്രി ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികനും , മേൽശാന്തി കുറിയിടം ഹരികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7 മുതൽ ഗണപതി ഹോമം, ഉഷഃപൂജ , ഭാഗവത പാരായണം, ഉച്ചപൂജ, വൈകിട്ട് 7 ന് ദീപക്കാഴ്ച, അത്താഴ പൂജ , രാത്രി 10 മുതൽ വലിയ ഗുരുതി എന്നിവയുണ്ടാകും.