ഹരിപ്പാട്: പെട്രോൽ ഡീസൽ മണ്ണെണ്ണ പാചക വാതക വിലയറ്റം അവസാനിപ്പിക്കുക, കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.ദേവി പ്രിയൻ അദ്ധ്യക്ഷനായി. വി.കെ.ഗംഗാധരൻ, മോഹനകൃഷ്ണൻ, സുകുമാരൻ, മുരളീധരൻ പിള്ള ,വാഴാങ്കേരി ചെല്ലപ്പൻ, ജേക്കബ്ബ് പത്രോസ്, അശോകൻ തുടങ്ങിയവർ സംസാരിച്ചു.