ചേർത്തല: മുഹമ്മ എലിപ്പനത്ത് കുടുംബ ഗന്ധർവ യക്ഷി ക്ഷേത്രത്തിലെ കലശ വാർഷിക ഉത്സവം 9ന് നടക്കും. പുലർച്ചെ 5.30 ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം,8ന് ഭഗവതിസേവ, 9ന് മൂർത്തി കലശ പൂജ, 11ന് നവകം പഞ്ചഗവ്യാഭിഷേകം, മൂർത്തി കലശാഭിഷേകം,ഉച്ചയ്ക്ക് ഒന്നിന് പ്രസാദം ഉൗട്ട്, 2 മുതൽ തളിച്ചുകൊട. ചടങ്ങുകൾക്ക് തന്ത്രി കാവുങ്കൽ എം.എസ്.സത്യരാജൻ, മേൽശാന്തി കണിച്ചുകുളങ്ങര രാജേഷ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.