ഹരിപ്പാട്: നഗരസഭയിൽ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് പി.എസ്.നോബിൾ അവതരിപ്പിച്ച കെ റെയിൽ വിരുദ്ധ പ്രമേയം സി.പി.എം അംഗങ്ങൾക്കൊപ്പം നിന്ന് എതിർത്ത കോൺഗ്രസിന്റെ തീരുമാനത്തെപ്പറ്റി രമേശ് ചെന്നിത്തല എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ ആവശ്യപ്പെട്ടു. ഹരിപ്പാട് നഗരസഭാ ഭരണത്തിലെ സി.പി.എം കോൺഗ്രസ് ഒത്ത് തീർപ്പിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.