ആലപ്പുഴ: എസ്.ഡി കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികളുടെ (മൈറ്റി കൊമേഴ്സ് ) സംഗമം നാളെ നടക്കും. രാവിലെ 9.30ന് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആലപ്പുഴ സബ് കളക്ടർ (ആർ.ഡി.ഒ) സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും. മൈറ്റി കൊമേഴ്സ് പ്രസിഡന്റ് ഡോ.കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എസ്.ഡി.വി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എസ്.ഡി കോളേജ് മാനേജർ പി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ പി.ആർ. ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ സംസാരിക്കും. ഡോ. ആർ. ഉണ്ണിക്കൃഷ്ണൻ ഗരുവന്ദനം നടത്തും. ഡോ. എം. കൃഷ്ണൻ സ്വാഗതവും വി. വെങ്കിട്ട നാരായണൻ നന്ദിയും പറയും.