മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷനിലെ മിച്ചൽ ജംഗ്ഷൻ മുതൽ മുണ്ടുപാലം വരെ പുതിയതായി നിർമ്മിച്ച 11കെ.വി എ.ബി.സി ലൈനിലൂടെ 9 മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ഈ ലൈനിൽ നിന്ന് അകലം പാലിക്കണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എന്തെങ്കിലും അപകട സാധ്യത കണ്ടാൽ 9496008632, 2302213 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.