പൂച്ചാക്കൽ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചേർത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.പതിനൊന്ന് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തൃച്ചാറ്റുകുളത്ത് നടന്ന സമരം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദും . തൈക്കാട്ടുശ്ശേരിയിൽ ബി വിനോദും അരുക്കുറ്റിയിൽ നിർമ്മലാശെൽവരാജും പൂച്ചാക്കലിൽ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സന്തോഷും ഉദ്ഘാടനം ചെയ്തു.